Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Life Through

Kottayam

പു​ന​ര്‍​ജ​നി വ​ഴി പു​തു​ജീ​വ​ൻ; ഏ​ഴാ​ച്ചേ​രി വ​ലി​യ​തോ​ട് സു​ന്ദ​രി​യാ​യി

ഏ​ഴാ​ച്ചേ​രി: പു​ന​ര്‍​ജ​നി പ​ദ്ധ​തി വ​ഴി പു​തു​ജീ​വ​ന്‍ ല​ഭി​ച്ച​തോ​ടെ ഏ​ഴാ​ച്ചേ​രി വ​ലി​യ​തോ​ട് വീ​ണ്ടും ഒ​ഴു​കി​ത്തു​ട​ങ്ങി. പു​ല്ലും മ​ണ്‍​തി​ട്ട​യും നി​റ​ഞ്ഞ് ഒ​ഴു​ക്ക് നി​ല​ച്ചി​രു​ന്ന തോ​ട് ജ​ന​കീ​യ മു​ന്നേ​റ്റ​ത്തി​ലൂ​ടെ​യാ​ണ് പ്ര​താ​പം വീ​ണ്ടെ​ടു​ത്തത്.

വ​ലി​യ​തോ​ടി​ന്‍റെ ഏ​ഴാ​ച്ചേ​രി ചെ​മ്പ​ക​ശേ​രി ചെ​ക്ക്ഡാം മു​ത​ല്‍ താ​ഴെ ചി​റ്റേ​ട്ട് പാ​ലം വ​രെ​യു​ള്ള ഒ​രു കി​ലോ​മീ​റ്റ​ര്‍ ഭാ​ഗ​ത്താ​ണ് 15 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ഒ​ഴു​ക്ക് സാ​ധ്യ​മാ​ക്കി​യ​ത്. മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് അ​നു​വ​ദി​ച്ച 15 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​യി​രു​ന്നു പ്ര​വൃ​ത്തി​ക​ൾ. വ​ലി​യ​തോ​ട് സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് അ​പ്പ​ച്ച​ന്‍ നെ​ടു​മ്പ​ള്ളി​ല്‍, ക​ണ്‍​വീ​ന​ര്‍ എം. ​സു​ശീ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​ദ്ധ​തി നി​ര്‍​വ​ഹ​ണം.

ചി​റ്റേ​ട്ട് പാ​ല​ത്തി​ന് സ​മീ​പ​ത്തെ ചീ​മ്പാ​റ ക​ട​വി​ല്‍ ക​ഴി​ഞ്ഞ ജ​നു​വ​രി 21ന് ​ജോ​സ് കെ. ​മാ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്ത വ​ലി​യ​തോ​ട് പു​ന​ര്‍​ജ​നി പ​ദ്ധ​തി ഒ​രു മാ​സ​മെ​ടു​ത്താ​ണ് പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

Latest News

Corehub Up